Saturday 1 August 2015

ചവറ്റു കുട്ട


ചിന്തകളും സ്വപ്നങ്ങളും
വാക്കുകളായി വരികളായി
ആത്മാവിലേക്ക് ഏറ്റുവാങ്ങിയ
കടലാസ്സുകള്‍ ചവറ്റുകുട്ടയിലേക്ക്
വലിച്ചെറിഞ്ഞു പിന്തിരിഞ്ഞാലും
.മറന്നുവെച്ച വാകുകള്‍ക്ക് വേണ്ടി
ഇടയ്ക്കിടെ ഞാന്‍ അത് പരതാ റുണ്ട് .

കടലാസ്സുകളിലെ പഴയ വാക്കുകളില്‍
ചിലതെന്നെ നോക്കി നിലവിളിക്കാ റുണ്ട് ..
ആ വാക്കുകളെ എടുത്തു താലോലിച്ചു ..
പുതു ജീവന്‍ നല്‍കി സ്വതന്ത്രമാക്കാ റുണ്ട് ..
ചത്ത വാക്കുകളെയും വരികളെയും
പുറത്തേക്കെടുത്ത് ശവ മടക്കം
ചെയ്യുമ്പോള്‍ ഹൃദയം തേങ്ങാ റുണ്ട് ..
ഓരോ ചവറ്റു കുട്ടയും
ഓരോ സ്മാരകങ്ങള്‍ ആണ് ...

1 comment:

  1. ഓരോ ചവറ്റു കുട്ടയും
    ഓരോ സ്മാരകങ്ങള്‍ ആണ് ..

    ഇടക്കൊക്കെ എനിക്കും തോന്നിയിട്ടുണ്ട്..
    നന്നായി എഴുതിയിരിക്കുന്നു.ആശംസകൾ

    ReplyDelete

Followers

Powered by Blogger.