Saturday 1 August 2015

പ്രവാസം


കണ്ണ് കത്തുന്ന മരുഭൂമിയില്‍
നിവര്‍ന്നു നടക്കുന്നു ഒട്ടകങ്ങള്‍
വിണ്ടു ഉണങ്ങിയ നാവു നനക്കാന്‍

ഉഷ്ണ കാറ്റില്‍ കുതിപ്പില്‍ മങ്ങുന്ന
പീള കെട്ടിയ കണ്ണുകള്‍
തുറിച്ചു നോക്കുന്നു ..
ചുറ്റിലും തീ തുപ്പുന്ന
ചുഴലിക്കാറ്റില്‍
ഒരു മരണ പാട്ട് മുഴങ്ങുന്നു ..
വേനലിന്‍റെ നിഗൂഡ രഹസ്യം
ഉള്ളില്‍ ഒളിപ്പിച്ച മരുപ്പച്ച തേടി
അലയുന്നു ഓരോ പഥിക നും ..

No comments:

Post a Comment

Followers

Powered by Blogger.