ചിന്തകളും സ്വപ്നങ്ങളും വാക്കുകളായി വരികളായി ആത്മാവിലേക്ക് ഏറ്റുവാങ്ങിയ കടലാസ്സുകള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു പിന്തിരിഞ്ഞാലും .മറന്നുവെച്ച വാകുകള്‍ക്ക് വേണ്ടി ഇടയ്ക്കിടെ ഞാന്‍ അത് പരതാ റുണ്ട് .
കടലാസ്സുകളിലെ പഴയ വാക്കുകളില്‍ ചിലതെന്നെ നോക്കി നിലവിളിക്കാ റുണ്ട് .. ആ വാക്കുകളെ എടുത്തു താലോലിച്ചു .. പുതു ജീവന് നല്കി സ്വതന്ത്രമാക്കാ റുണ്ട് .. ചത്ത വാക്കുകളെയും വരികളെയും പുറത്തേക്കെടുത്ത് ശവ മടക്കം ചെയ്യുമ്പോള്‍ ഹൃദയം തേങ്ങാ റുണ്ട് ..
ഓരോ ചവറ്റു കുട്ടയും ഓരോ സ്മാരകങ്ങള്‍ ആണ് ...
കണ്ണ് കത്തുന്ന മരുഭൂമിയില്‍ നിവര്‍ന്നു നടക്കുന്നു ഒട്ടകങ്ങള്‍ വിണ്ടു ഉണങ്ങിയ നാവു നനക്കാന്‍
ഉഷ്ണ കാറ്റില്‍ കുതിപ്പില്‍ മങ്ങുന്ന പീള കെട്ടിയ കണ്ണുകള്‍ തുറിച്ചു നോക്കുന്നു ..
ചുറ്റിലും തീ തുപ്പുന്ന ചുഴലിക്കാറ്റില്‍ ഒരു മരണ പാട്ട് മുഴങ്ങുന്നു ..
വേനലിന്റെ നിഗൂഡ രഹസ്യം ഉള്ളില്‍ ഒളിപ്പിച്ച മരുപ്പച്ച തേടി അലയുന്നു ഓരോ പഥിക നും ..